പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍

തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പരമോന്നത കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പരമോന്നത കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഫ്രാങ്കോ മുളയ്ക്കല്‍ പുതിയ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് തള്ളിയാണ് ഹൈക്കോടതി ഫ്രാങ്കോ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്.

സമാന ആവശ്യമുന്നയിച്ച്‌ നല്‍കിയ ഹര്‍ജി മാര്‍ച്ച്‌ 16 ന് കോട്ടയം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് പുനഃപരിശോധന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷി മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കേസില്‍ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

Related Stories

Anweshanam
www.anweshanam.com