സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് H-5 N-8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് ഒ5 ച8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.രാജു അറിയിച്ചു. ഈ പ്രദേശങ്ങളില്‍ നേരത്തെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.

ഇതേ തുടര്‍ന്നാണ് ഭോപ്പാല്‍ ലാബിലേക്ക് സാമ്പിള്‍ അയച്ച് പരിശോധന നടത്തിയത്. അയച്ച എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വൈറസ് ബാധ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഇതുവരെ രോഗം മനുഷ്യരെ ബാധിച്ചിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്.

അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ- കോട്ടയം ജില്ലകളില്‍ കളക്ടര്‍മാരുടെ നേത്യത്വത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കി. രണ്ട് ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു. ദ്രുത കര്‍മ സേനകളെ നിയോഗിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ വരുന്ന എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഇതേ തുടര്‍ന്ന് ഏകദേശം 48,000 ഓളം പക്ഷികളെ കൊല്ലേണ്ടി വരും.

അതേസമയം, കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കോഴിക്കോടും മലപ്പുറത്തുമാണ് അന്ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. സമാന രീതിയില്‍ പ്രദേശത്തെ പക്ഷികളെ നശിപ്പിച്ചാണ് രോഗം കൂടുതല്‍ പടരുന്നത് തടഞ്ഞത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com