എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ബിനീഷ് കോടിയേരി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍

11 ദി​വ​സ​മാ​യി ബി​നീ​ഷി​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്
എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ബിനീഷ് കോടിയേരി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍

ബം​ഗ​ളൂ​രു: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ കസ്റ്റഡിയിലിരിക്കെ ബി​നീ​ഷ് കോ​ടി​യേ​രി ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്ത​ല്‍. ബം​ഗ​ളൂ​രു​വി​ലെ വി​ല്‍​സ​ന്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ ബി​നീ​ഷ് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യി ഇ​ഡി പ​റ​യു​ന്നു.

ഇത് സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ബിനീഷിനെ രാത്രി താമസിപ്പിക്കുന്നത് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി. നേരത്തെ താമസിച്ചിരുന്ന വിത്സൺ ഗാർഡൻ സ്റ്റേഷനിൽ നിന്നും കബ്ബൺ പാർക്ക് പൊലീസ് സ്റേഷനിലേക്കാണ് മാറ്റിയത്. ഇന്നലെയാണ് എൻഫോഴ്സെമെന്റിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

11 ദി​വ​സ​മാ​യി ബി​നീ​ഷി​നെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ വി​ല്‍​സ​ണ്‍ ഗാ​ര്‍​ഡ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് പോ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ വി​ഭാ​ഗം ഇ​ഡി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

Related Stories

Anweshanam
www.anweshanam.com