ബിനീഷ് കോടിയേരിയെ കോടതി 4 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്ബത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ ഡി അന്വേഷിക്കുന്നത്.
ബിനീഷ് കോടിയേരിയെ കോടതി 4 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ലഹരി മരുന്നുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കോടതി നാലുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചയോടുകൂടി എന്‍ഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയത്. ഇഡി നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം കോടതി അംഗീകരിച്ചു. ബിനീഷിന്റെ ഫോണ്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഇ ഡി സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്ബത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ ഡി അന്വേഷിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com