ബിനീഷ് കോടിയേരിയെ കോടതി റിമാന്‍ഡ് ചെയ്തു; പ്രതിയാക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.ബി

ബിനീഷ് കോടിയേരിയെ കോടതി റിമാന്‍ഡ് ചെയ്തു; പ്രതിയാക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.ബി

കേസില്‍ നിലവില്‍ ബിനീഷിനെ പ്രതി ചേര്‍ത്തിട്ടില്ല

ബംഗളുരു: ബംഗളുരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ പ്രതിയാക്കാനുള്ള സാഹചര്യം നിലവില്‍ സാഹചര്യത്തില്‍ ഇല്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് ബന്ധമുണ്ടെന്നും ബിനീഷ് ലഹരിമരുന്ന് ഉപയോഗിച്ചെന്നുമുള്ള ഇ.ഡി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തങ്ങള്‍ അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു.

എന്‍സിബി കസ്റ്റഡി നീട്ടി ചോദിക്കാത്തതിനാല്‍ ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ നിലവില്‍ ബിനീഷിനെ പ്രതി ചേര്‍ത്തിട്ടില്ല.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ നാല് ദിവസമായികസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ലഹരിക്കടത്ത് കേസില്‍ ചോദ്യം ചെയ്‌തെങ്കിലും ബിനീഷിനെ എന്‍സിബി പ്രതി ചേര്‍ത്തിട്ടില്ല. കേസിലെ പ്രതിയായ മുഹമ്മദ് അനൂപുമായി വന്‍ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാല്‍ ലഹരിക്കടത്തുമായി ബിനീഷിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്തതെന്ന് എന്‍സിബി കോടതിയില്‍ അറിയിച്ചു. ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയ എന്‍സിബി കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടില്ല. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.

Related Stories

Anweshanam
www.anweshanam.com