ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി

സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്
ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി

ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതെകുറിച്ച്‌ വിവരങ്ങള്‍ നല്‍കാന്‍ ബിനീഷ് കോടിയേരി തയ്യാറാകുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നീളാന്‍ കാരണം ബിനീഷിന്‍റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മയക്കുമരുന്ന് ഇടപാടില്‍ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാല്‍ എന്‍സിബിയെ വിവരം അറിയിക്കുമെന്നും ഇഡി അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com