'ചെ​യ്യാ​ത്ത കാ​ര്യം ചെ​യ്തെ​ന്ന് പ​റ​യി​പ്പി​ക്കാ​ന്‍ ശ്രമം' ; ഇഡിക്കെതിരെ ബിനീഷ് കോടിയേരി

ആ​ശു​പ​ത്രി​യി​ല്‍ സ്കാ​ന്‍ ചെ​യ്തു മ​ട​ങ്ങുമ്പോ​ഴാ​ണ് ബി​നീ​ഷി​ന്‍റെ പ്ര​തി​ക​ര​ണം
 'ചെ​യ്യാ​ത്ത കാ​ര്യം ചെ​യ്തെ​ന്ന് പ​റ​യി​പ്പി​ക്കാ​ന്‍ ശ്രമം' ; ഇഡിക്കെതിരെ ബിനീഷ് കോടിയേരി

ബം​ഗ​ളൂ​രു: ചെ​യ്യാ​ത്ത കാ​ര്യം ചെ​യ്തെ​ന്ന് പ​റ​യി​പ്പി​ക്കാ​ന്‍ ഇ​ഡി ശ്ര​മി​ക്കു​ന്ന​താ​യി ബി​നീ​ഷ് കോ​ടി​യേ​രി. ആ​ശു​പ​ത്രി​യി​ല്‍ സ്കാ​ന്‍ ചെ​യ്തു മ​ട​ങ്ങുമ്പോ​ഴാ​ണ് ബി​നീ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. കാ​ത്തു​നി​ന്ന മാ​ദ്ധ്യമ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ഇ​ഡി ത​ന്നെ സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​നീ​ഷ് പ​റ​ഞ്ഞു.

തുടര്‍ന്ന് മാദ്ധ്യമങ്ങളില്‍ നിന്നും അദ്ദേഹത്തെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബിനീഷ് ക്ഷോഭിക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ച്‌ സഹോദരനെ കാണാനായി എത്തിയ ബിനോയിയെയും ഒപ്പമുണ്ടായിരുന്ന അഭിഭാഷകരെയും തടഞ്ഞു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആശുപത്രിയില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായി.

ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന് സംശയിക്കുന്നതായി അഭിഭാഷകരും പറയുന്നുണ്ട്. ഇ.ഡിയുടെ ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വസ്ഥത തോന്നിയതിനാല്‍ ബിനീഷ് കോടിയേരിയെ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വ്യാ​ഴാ​ഴ്ച അ​റ​സ്റ്റി​ലാ​യ ബി​നീ​ഷി​നെ തു​ട​ര്‍​ച്ച​യാ​യി ഇ​ഡി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ന​ടു​വേ​ദ​ന​യെ തു​ട​ര്‍​ന്നാ​ണ് ബി​നീ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​തി​നി​ടെ ബി​നീ​ഷി​ന്‍റെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ ഇ​ഡി ന​ല്‍​കു​ന്നി​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ ആ​രോ​പി​ച്ചു‍. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​വ​രം അ​റി​യി​ച്ചി​ല്ല. ക​സ്റ്റ​ഡി മ​ര്‍​ദ​നം ഉ​ണ്ടാ​യെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ ര​ഞ്ജി​ത്ത് ശ​ങ്ക​ര്‍ ആ​രോ​പി​ച്ചു.

എ​ന്താ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​മെ​ന്നോ ചി​കി​ത്സ​യെ​ന്നോ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. സു​പ്രീം കോ​ട​തി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഇ​ഡി ലം​ഘി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച ബി​നീ​ഷി​നാ​യി ജാ‌​മ്യാ‌​പേ​ക്ഷ ന​ല്‍​കു​മെ​ന്നും ര​ഞ്ജി​ത്ത് ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com