എല്‍ഡിഎഫിന് പരാജയഭീതി: നെറികെട്ട രാഷ്ട്രീയം കളിക്കുന്നു; ബിന്ദു കൃഷ്ണ

കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്നും അവര്‍ പറഞ്ഞു.
എല്‍ഡിഎഫിന് പരാജയഭീതി: നെറികെട്ട രാഷ്ട്രീയം കളിക്കുന്നു; ബിന്ദു കൃഷ്ണ

കൊല്ലം: പരാജയഭീതിയെ തുടര്‍ന്ന് എല്‍ഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. കൊല്ലം മണ്ഡലത്തില്‍ എല്‍ഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയില്‍ എല്‍ഡിഎഫ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് നേതാക്കളും ബിന്ദുകൃഷ്ണയും റിട്ടേണിംഗ് ഓഫീസര്‍ക്കും പൊലീസിനും പരാതി നല്‍കി. അതേസമയം, കേരളത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിംഗ് 63.62 ശതമാനമായി.

140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമെ അനുവദിക്കുകയുള്ളു. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉള്ളത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com