ബാര്‍കോഴ കേസിൽ ഇടതു വലതു മുന്നണികള്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു: ബിജു രമേശ്

ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ പിണറായിയും കെഎം മാണിയും കൂടി ഒത്തുകളിച്ചു
ബാര്‍കോഴ കേസിൽ ഇടതു വലതു മുന്നണികള്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുന്നു: ബിജു രമേശ്

തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണത്തില്‍ ഇടതു വലതു മുന്നണികള്‍ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ്. ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍കോഴ കേസില്‍ തന്നോട് പരാതിയില്‍ ഉറച്ചു നില്‍ക്കണം എന്നു പറഞ്ഞ പിണറായി പിന്നീട് വാക്കുമാറ്റി. ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ പിണറായിയും കെഎം മാണിയും കൂടി ഒത്തുകളിച്ചു. വ്യാജ കേസുകളിൽ വേട്ടയാടിയപ്പോഴും മാറിയിട്ടില്ല. മാറി പോകുന്നത് രാഷ്ട്രീയക്കാർക്കാണ്. പറഞ്ഞ കാര്യങ്ങളെല്ലാം നിരവധി തവണ ആവർത്തിച്ചതാണ്. ആരെയും വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. വിജിലൻസ് അന്വേഷണം വെറും പ്രഹസനമാണ്. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ബിജു രമേശ് പറഞ്ഞു.

പിണറായി വിജയന്റെ വീട്ടിലെത്തി കെ എം മാണി കണ്ടിരുന്നു. അതിന് ശേഷമാണ് കെ എം മാണിക്കെതിരെ കേസ് അന്വേഷിക്കാത്തത്. കേസ് അന്വേഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞു. താൻ ആരുടെയും വക്താവല്ലെന്നും ബിജു രമേശ് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ അതിലൊന്നും കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സുകേശൻ പറഞ്ഞു.

164 സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുൻപ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അക്കാരണം കൊണ്ടാണ് 164 സ്റ്റേറ്റ്‌മെന്റിൽ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് തന്നെ ബുദ്ധിമുട്ടിച്ചു.

ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നു. സൂക്ഷിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം പറഞ്ഞിരുന്നു. വാഹനാപകടം വരെ പ്രതീക്ഷിച്ചിരുന്നു. തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നു. രണ്ട് തമിഴ്‌നാട് സ്വദേശികളെ തന്റെ വീട്ടിൽ നിന്ന് പിടിച്ചു. ഒരാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചിട്ടും ഉന്നത ഇടപെടലിൽ പൊലീസ് കേസെടുത്തില്ലെന്നും ബിജു രമേശ് ആരോപിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com