നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; വകുപ്പ് വിഭജനത്തിൽ ആശങ്ക തുടരുന്നു

നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇപ്പോള്‍ വ്യക്തമല്ല
നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; വകുപ്പ് വിഭജനത്തിൽ ആശങ്ക തുടരുന്നു

പറ്റ്ന: ബിഹാറില്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ് ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള് പാലിച്ചാകും സത്യപ്രതിജ്‍ഞ. നിതീഷ് കുമാറിനൊപ്പം ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.

മുഖ്യമന്ത്രി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ഉപമുഖ്യമന്ത്രി പദത്തിലും വകുപ്പ് വിഭജനത്തിലും ബിജെപിയില്‍ ഭിന്നത തുടരുകയാണ്. സുശീല്‍ മോദി തുടരട്ടേയെന്നാണ് നിതീഷ് കുമാര്‍ താല്‍പര്യപ്പെട്ടെങ്കിലും ബിജെപിയുടെ പരിഗണനയില്‍ സുശീല്‍ മോദി ഇല്ലായിരുന്നു. ഉത്തര്‍പ്രദേശ് മാതൃകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ എന്ന വഴിക്കും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

സ്പീക്കര്‍ പദവിക്ക് ബിജെപിയും ജെഡിയുവും ഒരു പോലം അവകാശവാദം ഉന്നയിക്കുന്നുണ്ട്. വകുപ്പ് വിഭജനം സംബന്ധിച്ചും ഇനിയും അന്തിമ തീരുമാനമായില്ലെന്നാണ് സൂചന. ഇതിനായുള്ള പിടിവാളികളിൽ അണിയറയിൽ ശക്തമായി നടക്കുന്നുണ്ട്. അതേസമയം, കറ്റിഹാറില്‍ നിന്നുള്ള എംഎല്‍എ താര കിഷോര്‍ പ്രസാദിനെ നിയമസഭ കക്ഷി നേതാവായും, ബേട്ടിയ എംഎല്‍എ രേണു ദേവിയെ ഉപനേതാവായും തെരഞ്ഞെടുത്തത് ബിജെപി വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com