ബിഹാർ മന്ത്രി കപിൽ ദിയോ കാമത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

സംസ്​കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന്​ വൈകീട്ട്​ നടക്കും.
ബിഹാർ മന്ത്രി കപിൽ ദിയോ കാമത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

പാറ്റ്ന: മു​തി​ർ​ന്ന ജെ​.ഡി​.യു നേ​താ​വും ബി​ഹാ​ർ മ​ന്ത്രി​യു​മാ​യ കപി​ൽ ദി​യോ കാ​മ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചു. 69 വയസ്സായിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ പാറ്റ്നയി​ലെ എ​യിം​സി​ൽ ചി​കി​ത്സയില്‍ കഴിയവെയാണ് അന്ത്യം- ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

ക​ഴി​ഞ്ഞ ആ​ഴ്ചയാണ് കോ​വി​ഡ് ബാ​ധി​ച്ച അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചത്. ആ​രോ​ഗ്യ​സ്ഥി​തി തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ഷ​ളാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ‌ നി​ല​നി​ർ​ത്തി​യി​രു​ന്നത്.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന കാമത്ത് 10 വർഷമായി ബിഹാർ മന്ത്രിസഭാംഗമാണ്​. അദ്ദേഹത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ‌ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ അ​നു​ശോ​ചി​ച്ചു. സംസ്​കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന്​ വൈകീട്ട്​ നടക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com