ബിഹാറിൽ വൻ ആദായ നികുതി വേട്ട

പാറ്റ്ന, ഭഗൽപൂർ, നളന്ദ (ഹിൽസ ), കത്തിഹർ എന്നീ ജില്ലകൾ ആ സ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട സർക്കാർ കോൺട്രാക്ടർ ഗ്രൂപ്പുകളെയാണ് ആദായ നികുതി പിടികൂടിയിട്ടുള്ളത്
ബിഹാറിൽ വൻ ആദായ നികുതി വേട്ട

പാറ്റ്ന: ബിഹാറിൽ വൻ ആദായ നികുതി വേട്ട. നാല് സർക്കാർ കോൺട്രാക്ടർ ( കരാറുകാർ) മാരുടെ ഓഫിസുകളിലും വസതികളിലും നടത്തിയ ആദായ നികുതി റെയ്ഡിൽ 75 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

പാറ്റ്ന, ഭഗൽപൂർ, നളന്ദ (ഹിൽസ ), കത്തിഹർ എന്നീ ജില്ലകൾ ആ സ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട സർക്കാർ കോൺട്രാക്ടർ ഗ്രൂപ്പുകളെയാണ് ആദായ നികുതി പിടികൂടിയിട്ടുള്ളത്.

കണക്കിൽപ്പെടാത്ത 3.2 കോടി രൂപയും 30 കോടിയുടെ സ്ഥിര നിക്ഷേപ രേഖയും റെയ്ഡിൽ കണ്ടെടുക്കപ്പെട്ടതായി ആദായ നികുതി വകുപ്പു വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ നൽകിയിട്ടുള്ള നിരവധി കരാർ - സ്ഥാപനങ്ങൾ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെ സംബന്ധിച്ച രേഖകൾ പിടിച്ചെടുക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം വിശദമായി പരിശോധിക്കപ്പെടുകയാണെന്ന് ആദായ നികുതി ഉദ്യോഗസ്ഥർ പറഞ്ഞു. 16 കോടി രൂപ വിലമതിക്കുന്ന സ്ഥിരം നിക്ഷേപങ്ങളും വസ്തുകളുമായി ബന്ധപ്പെട്ട ഇടപ്പാടുകൾക്ക് വിലക്ക് ഏർപ്പെടുത്തി.

സർക്കാരിൻ്റെ വൻകിട പദ്ധതികളുടെ നിർമ്മാണ കരാർ അവാർഡുചെയ്യപ്പെട്ടിട്ടുള്ള കരാർ സ്ഥാപനങ്ങളിലാണ് ആദായ നികുതി റെയ്ഡെന്നത് ബിഹാർ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കമെന്ന് തീർച്ച- പ്രത്യേകിച്ചും നിയമസഭാ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ വേളയിൽ.

Related Stories

Anweshanam
www.anweshanam.com