ബിഹാറില്‍ താരപ്രചാരകരുടെ ലിസ്റ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ്

30 പേരുടെ ലിസ്റ്റാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്.
ബിഹാറില്‍ താരപ്രചാരകരുടെ ലിസ്റ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂ ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ ലിസ്റ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ്. 30 പേരുടെ ലിസ്റ്റാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ എന്നിവര്‍ ലിസ്റ്റിലുണ്ട്.

നേരത്തെ എന്‍സിപിയും താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ശരദ് പവാറായിരിക്കും പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍. മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്, പാര്‍ട്ടി എംപിമാരായ പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, സുപ്രിയ സുലെ, ഫൗസിയ ഖാന്‍ എന്നിവരാണ് മറ്റ് പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകര്‍.

ഒക്‌ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

Related Stories

Anweshanam
www.anweshanam.com