ബിഹാറില്‍ നി​തീ​ഷ് കു​മാ​ര്‍ ന​യി​ക്കും; ജെഡിയു 122ഉം ബിജെപി 121ഉം സീറ്റുകളില്‍ മ​ത്സ​രി​ക്കും

ജെ.ഡി.യുവിന് ലഭിച്ച സീറ്റുകളില്‍ ഏഴെണ്ണം ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്ക് നല്‍കും
ബിഹാറില്‍ നി​തീ​ഷ് കു​മാ​ര്‍ ന​യി​ക്കും; ജെഡിയു 122ഉം ബിജെപി 121ഉം സീറ്റുകളില്‍ മ​ത്സ​രി​ക്കും

പാ​റ്റ്ന: ബി​ഹാ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​പ​ക്ഷ​മാ​യ എ​ന്‍ഡിഎ മു​ന്ന​ണി​യി​ല്‍ സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി. 243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ ജെ​ഡി-​യു 122 സീ​റ്റി​ലും ബി​ജെ​പി 121 സീ​റ്റി​ലും മ​ത്സ​രി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി നീ​തീ​ഷ് കു​മാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ജെ.ഡി.യുവിന് ലഭിച്ച സീറ്റുകളില്‍ ഏഴെണ്ണം ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്ക് നല്‍കും. നി​തീ​ഷ് കു​മാ​ര്‍ ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി.

ഘടകകക്ഷിയായ വികാസ് ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ബി.ജെ.പിക്ക് ലഭിച്ചതില്‍ നിന്ന് ഏതാനും സീറ്റുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്‍.ഡി.എ. വീണ്ടും അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബി.ജെ.പി വ്യക്തമാക്കി. മുഖ്യമന്ത്രി പദം ലക്ഷ്യംവെച്ച് കളത്തിലിറങ്ങിയ എല്‍.ജെ.പി. നേതാവ് ചിരാഗ് പാസ്വാന്റെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നതാണ് ബി.ജെ.പിയുടെ ഈ പ്രസ്താവന.

'അതേക്കുറിച്ച് യാതൊരു ആശയക്കുഴപ്പത്തിന്റെ ആവശ്യവുമില്ല. എന്‍.ഡി.എയുടെ വിവിധ സഖ്യകക്ഷികള്‍ എത്ര സീറ്റുകള്‍ നേടിയാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബി.ജെ.പി. നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്'- ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ സുശീല്‍ കുമാര്‍ മോദി പട്‌നയില്‍ പറഞ്ഞു.

സീറ്റ്​ വിഭജന തര്‍ക്കത്തെ തുടര്‍ന്ന് നിതീഷ് കുമാറുമായി തെറ്റിയ ചിരാഗ് പാസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) ഒറ്റക്ക് മല്‍സരിക്കുമെന്നാണ് വിവരം.

മ​ഹാ​സ​ഖ്യ​ത്തി​ല്‍ ആ​ര്‍​ജെ​ഡി 144 സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ് 70 സീ​റ്റി​ലും മ​ത്സ​രി​ക്കാ​നാ​ണു ധാ​ര​ണ​യാ​യി​രു​ന്നു. ഇ​ട​തു​ക​ക്ഷി​ക​ളാ​യ സി​പി​ഐ(​എം​എ​ല്‍) 19 സീ​റ്റി​ലും സി​പി​ഐ ആ​റു സീ​റ്റി​ലും സി​പി​എം നാ​ലു സീ​റ്റി​ലും മ​ത്സ​രി​ക്കും. വി​ഐ​പി, ജെ​എം​എം അ​ട​ക്ക​മു​ള്ള ചെ​റു​പാ​ര്‍​ട്ടി​ക​ള്‍​ക്ക് ആ​ര്‍​ജെ​ഡി​യു​ടെ വി​ഹി​ത​ത്തി​ല്‍​നി​ന്നു സീ​റ്റ് ന​ല്കാ​നാ​യി​രു​ന്നു ധാ​ര​ണ.

ഒ​ക്ടോ​ബ​ര്‍ 28, ന​വം​ബ​ര്‍ മൂ​ന്ന്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് ബി​ഹാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ര്‍ പ​ത്തി​ന് ഫ​ലം പു​റ​ത്ത് വ​രും.

Related Stories

Anweshanam
www.anweshanam.com