ബിഹാറിൽ മുന്നേറി മഹാസഖ്യം; എൻഡിഎ പുറകിൽ

വോട്ടുകളെണ്ണി തുടങ്ങിയപ്പോള്‍ മഹാസഖ്യത്തിന് ശുഭസൂചന
ബിഹാറിൽ മുന്നേറി മഹാസഖ്യം; എൻഡിഎ പുറകിൽ

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകളെണ്ണി തുടങ്ങിയപ്പോള്‍ മഹാസഖ്യത്തിന് ശുഭസൂചന. മഹാസഖ്യം 122 സീറ്റിലും എന്‍ഡിഎ 90 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. എൽജെപി 2 സീറ്റിലും മറ്റുള്ളവർ 2 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാസഖ്യം ശക്തരാവുകയാണ്. ചിരാഗ് പാസ്വാനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കം ഭരണകക്ഷിയായ ജെഡിയുവിനെ വെട്ടിലാക്കി എന്ന സൂചനയാണ് ആദ്യഘട്ടത്തില്‍ പുറത്തു വരുന്നത്.

ഏഴ് കോടി വോട്ടര്‍മാരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 122 ആണ് അധികാരം നേടാന്‍ വേണ്ട മാന്ത്രികസംഖ്യ. എന്‍ഡിഎയില്‍ ജെഡിയു 115 സീറ്റിലും, ബിജെപി 110 സീറ്റിലും മുകേഷ് സഹാനിയുടെ വിഐപി പാര്‍ട്ടി 11 സീറ്റിലും ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ഏഴ് സീറ്റിലുമാണ് ഭരിച്ചത്.

Related Stories

Anweshanam
www.anweshanam.com