ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ലീഡ്​; വിജയമുറപ്പിച്ച് ബൈഡന്‍

പ്രസിഡന്റ് സ്ഥാനത്തെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകളാണ്
ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും ലീഡ്​; വിജയമുറപ്പിച്ച് ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബേഡന്‍ വിജയത്തിലേക്ക്. അവസാന ലാപ്പിൽ റിപ്പബ്ലിക്കൻസിന്റെ ഉറച്ച സംസ്ഥാനമായ ജോർജിയ കീഴടക്കിയ ബൈഡൻ ഒടുവിൽ വിവരം കിട്ടുമ്പോൾ പെൻസിൽവാനിയയിലും ലീഡുയർത്തി മുന്നേറുകയാണ്. നിലവിൽ 264 ഇലക്ടറൽ സീറ്റ് ലഭിച്ച ബൈഡൻ ഇപ്പോൾ നെവാദ, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിലായി 42 ഇലക്ടറൽ വോട്ടുകൾ കൂടി ഉറപ്പിച്ചു- വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ട്.

ജോര്‍ജിയയില്‍ ബേഡന്‍ ട്രംപിനേക്കാള്‍ 917 വോട്ടുകള്‍ക്ക് മുന്നിലെത്തി. 1992ന് ശേഷം ഡെമോക്രാറ്റുകളെ പിന്തുണച്ചിട്ടില്ലാത്ത സംസ്ഥാനമാണ് ജോര്‍ജിയ. ജോര്‍ജിയയില്‍ ആദ്യം ട്രംപ് മുന്നിട്ട് നിന്നുവെങ്കിലും തപാല്‍ വോട്ടുകളില്‍ എണ്ണി തുടങ്ങിയപ്പോള്‍ ബേഡന്‍ മുന്നിലെത്തി. തപാല്‍ വോട്ടുകളില്‍ ഭൂരിപക്ഷവും ഡെമോക്രാറ്റ് പാര്‍ട്ടിയെ പിന്തുണച്ചു.

Read also: സസ്പെൻസ് തീരാതെ അമേരിക്ക; വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബൈഡന് മുൻ‌തൂക്കം

അരിസോണയിലും നെവാഡെയിലും വിജയമുറപ്പിച്ച് തന്നെയാണ് ബൈഡന്റെ മുന്നേറ്റം. അരിസോണയില്‍ ബൈഡന് 47.052 വോട്ടിന്റെ ലീഡുണ്ട്. ബൈഡന് മേധാവിത്വമുളള സംസ്ഥാനമാണ് നെവാഡ. നെവാഡെയില്‍ നിലവില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ടെങ്കിലും ഇവിടെ ബൈഡന്‍ നേടുമെന്നുതന്നെയാണ് സൂചന. നിലവില്‍ നെവാഡെയില്‍ 11,438 വോട്ടുകള്‍ക്ക് മുന്നിലാണ് ബൈഡന്‍

പ്രസിഡന്റ് സ്ഥാനത്തെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകളാണ്. ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാവും ലഭിക്കുക. ജോർജിയയിൽ 99 ശതമാനം വോട്ടെണ്ണി കഴിഞ്ഞു. 16 ഇലക്ടറൽ വോട്ടുകളാണ് ഇവിടെയുള്ളത്. ബൈഡന് 2449582 വോട്ടും ട്രംപിന് 2448485 വോട്ടുമാണ് ലഭിച്ചത്. നേരിയ വോട്ട് വ്യത്യാസമായതിനാൽ ഇവിടെ വീണ്ടും വോട്ടെണ്ണേണ്ടി വന്നേക്കാം.

Read also: 'ജയിച്ച' ട്രംപിന് സ്ലോവേനിയൻ പ്രധാനമന്ത്രി ജൻസ വക ആശംസ

നോർത്ത് കരോലിനയിൽ മാത്രമാണ് ട്രംപ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള 15 ഇലക്ടറൽ വോട്ടുകൾ കിട്ടിയാലും ട്രംപിന് 229 ഇലക്ടറൽ വോട്ടുകൾ മാത്രമേ ആകെ ലഭിക്കൂ.

264 ഇലക്ട്രല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. ആറ് ഇലക്ട്രറല്‍ കോളേജ് വോട്ടുകള്‍ കൂടി നേടിയാല്‍ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ അധികാരമേല്‍ക്കും.

അമേരിക്കന്‍ വംശജരല്ലാത്തവരും കറുത്ത വര്‍ഗക്കരായ അമേരിക്കക്കാരും ബൈഡന്​ വോട്ട് ചെയ്തെന്നാണ് അഭിപ്രായ സര്‍വേകള്‍ സുചിപ്പിക്കുന്നത്. സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടര്‍മാര്‍ക്കിടയിലും​ ബൈഡനാണ് സ്വാധീനം. അതേസമയം, ​അമേരിക്കന്‍ വംശജര്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ബിരുദമില്ലാത്തവര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com