ബം​ഗളൂരു സംഘർഷം; പ്രതികൾക്കെതിരെ ​യുഎപിഎയും ​ഗുണ്ടാ നിയമവും
Top News

ബം​ഗളൂരു സംഘർഷം; പ്രതികൾക്കെതിരെ ​യുഎപിഎയും ​ഗുണ്ടാ നിയമവും

ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുമായി കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ചര്‍ച്ച നടത്തി.

News Desk

News Desk

ബം​ഗളൂരു: ബം​ഗളൂരു സംഘർഷത്തിൽ യുഎപിഎയും ​ഗുണ്ടാ നിയമവും ചുമത്തി പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് കർണാടക സർക്കാർ. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുമായി കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ബം​ഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അറുപതിലധികം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ കലാപങ്ങൾക്കും സംഘർഷത്തിനും കാരണമാകുന്നതുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുട‌െ മേധാവികളുമായി ചർച്ച നടത്തുമെന്നും കർണാടക സർക്കാർ അറിയിച്ചു.

ഇത്തരം വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകണമെന്നാണ് കർണാടക സർക്കാർ ആ​ഗ്രഹിക്കുന്നതെന്ന് യെദ്യൂരപ്പ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനോടകം 52 എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. 264 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Anweshanam
www.anweshanam.com