ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു

നേരത്തെ ബിഡിജെഎസ് പ്രഖ്യാപിച്ച പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് അവസാനഘട്ട പട്ടിക .
ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം :ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. തുഷാർ വെള്ളാപ്പളളി ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ല. കുട്ടനാട്ടിൽ സിപിഐയിൽ നിന്ന് രാജി വെച്ച തമ്പി മേട്ടുതറയും കോതമംഗലത്ത് ഷൈൻ കെ കൃഷ്ണനുമാണ് സ്ഥാനാർത്ഥികൾ. നേരത്തെ ബിഡിജെഎസ് പ്രഖ്യാപിച്ച പട്ടികയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് അവസാനഘട്ട പട്ടിക .

ഏറ്റുമാനൂരിൽ ആദ്യം പ്രഖ്യാപിച്ച ഭരത് കൈപ്പാറേടൻ പകരമായി എൻ ശ്രീനിവാസൻ നായർ മത്സരിക്കും. സ്ഥാനാർത്ഥിക്കെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇയാളെ മാറ്റിയത്. അതേസമയം ഉടുമ്പഞ്ചോല സീറ്റിൽ സന്തോഷ് മാധവൻ മത്സരിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com