പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പട്ടികയില്‍ ഒബാമയും ബില്‍ ഗേറ്റ്‌സും

മുന്‍ പ്രസിഡന്റ് ബാരാക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.
പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പട്ടികയില്‍ ഒബാമയും ബില്‍ ഗേറ്റ്‌സും

അമേരിക്ക: അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ബാരാക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് ഇവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. ബില്‍ ഗേറ്റ്‌സിന് പുറമെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, ടെസ്‌ല ഉടമ എലോണ്‍ മസ്‌ക് എന്നിവരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

പണം ആവശ്യപ്പെട്ടുള്ള സന്ദേശം അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്ക് ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. പാസ്‌വേര്‍ഡ് മാറ്റാനുള്ള ശ്രമവും പരാജയപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പരിഹാരനടപടികള്‍ സ്വീകരിക്കുന്നതായി ട്വിറ്റര്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com