ബംഗളൂരു അക്രമം: നഷ്ടപരിഹാരം ഈടാക്കും

സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ നഷ്ടപരിഹാര കമ്മീഷനെ നിയമിക്കും
ബംഗളൂരു അക്രമം:
നഷ്ടപരിഹാരം ഈടാക്കും

ബംഗളൂരു: ബംഗളൂരു അക്രമത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരം ഉത്തരവാദികളിൽ നിന്നു വസൂലാക്കുമെന്നു കർണാടക മുഖ്യമന്ത്രി യദ്യൂരപ്പ. സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ നഷ്ടപരിഹാര കമ്മീഷനെ നിയമിക്കും. ഇതിനായി ഹൈക്കോടതിയെ സമീപിക്കുവാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു - എഎൻഐറിപ്പോർട്ട്.

കെ ജി ഹള്ളിയിലും കെഡി ഹള്ളിയിലുമുണ്ടായ അക്രമങ്ങളിൽ പൊതു-സ്വകാര്യ സ്വത്തുക്കൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. അതിനിടവരുത്തിയവരിൽ നിന്ന് തന്നെ നഷ്ട പരിഹാരം ഈടാക്കുമെന്നതിനായാണ് കോടതിയെ സമീപിക്കുന്നത്. കലാപകാരികൾക്കെതിരെ യുഎപിഎ ചുമത്തും - മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

അപകീർത്തികരമായ ഒരു സോഷ്യൽ മീഡീയ കുറിപ്പിനെ തുടർന്ന് ആഗസ്ത് 11നാണ് നഗരത്തിൽ അക്രമങ്ങൾ അങ്ങേറിയത്. അക്രമത്തെക്കുറിച്ച് പ്രത്യേക അന്വേഷണം സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com