കോവിഡ് 19: ബനാറസ് പട്ടുസാരി ഉല്പാദനം പ്രതിസന്ധിയില്‍
Top News

കോവിഡ് 19: ബനാറസ് പട്ടുസാരി ഉല്പാദനം പ്രതിസന്ധിയില്‍

കൊറോണ വൈറസ് സൃഷ്ടിച്ച മഹാമാരി യുപി ബനാറസിലെ പട്ടുസാരി ഉല്പാദനത്തെയും ഗുരുതരമായി ബാധിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്.

By News Desk

Published on :

കൊറോണ വൈറസ് സൃഷ്ടിച്ച മഹാമാരി യുപി ബനാറസിലെ പട്ടുസാരി ഉല്പാദനത്തെയും ഗുരുതരമായി ബാധിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്. മാനവരാശിയെ വീടുകളില്‍ അടച്ചു പൂട്ടിയ വൈറസ് കുടില്‍ വ്യവസായമെന്ന് വിശേഷിപ്പിയ്ക്കാവൂന്ന ബനാറസ് പട്ടുസാരി ഉല്പാദന യൂണിറ്റുകളെയും അടച്ചു പൂട്ടലിലകപ്പെടുത്തി.

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെയാണ് രാജ്യത്തെ ഉല്ലാദന മേഖല സാവധാനമെങ്കിലും ചലിക്കുവാന്‍ തുടങ്ങിയത്. പക്ഷേ മഹാമാരിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് പട്ടുസാരി നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തു പട്ടുനൂല്‍ വരവ് നിലച്ചിരിക്കുകയാണ്. ഇതാണ് ലോക പ്രശസ്തിയിലിടം പിടിച്ചിട്ടുള്ള ബനാറസ് പട്ടുസാരി ഉല്പാദനത്തെ തകിടംമറിച്ചത്.

പ്രതിമാസം 2000 ടണ്‍ പട്ടുനൂല്‍ ചൈനയില്‍ നിന്ന് ബനാറസിലെത്തുമായിരുന്നു. ഇതില്‍ ദിനേനെ 5-6 ടണ്ണോളം പട്ടുസാരികളായിമാറുമായിരുന്നു. ജീവിതം വഴിമുട്ടിയിട്ടും ചൈനീസ് ഉല്പന്ന ബഹിഷ്‌ക്കരണവുമായി സഹകരിക്കുന്നതിലും ബനാറസിലെ പട്ടുസാരി നെയ്ത്തുത്തുക്കാര്‍ക്ക് മടിയില്ല. ഇത് പക്ഷേ ബനാറസ് പട്ട് സാരി ഉല്പാദനത്തിന് ചൈനീസ് പട്ടുനൂലിന് പകരമെന്തന്ന അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

Anweshanam
www.anweshanam.com