
ന്യൂഡല്‍ഹി: രാജ്യത്തെ ആരാധനാലയങ്ങൾ അടച്ചിടുന്നതിനെ വിമര്‍ശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ. ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീതി പറഞ്ഞ് അടച്ചിടുകയും സാമ്പത്തിക കാര്യങ്ങള്‍ നോക്കി ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുകയാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയില്‍ ജൈനക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞത്. മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പര്യുഷണ് പ്രാര്‍ത്ഥനകള്‍ക്ക് ഹര്‍ജിയില്‍ സുപ്രീംകോടതി അനുമതി നല്കി. മറ്റ് ക്ഷേത്രങ്ങള്‍ക്കൊന്നും അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി. മഹാ രാഷ്ട്രയിലെ ഹൈക്കോടതി മുന്‍പ് ഇതേ ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.