ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയില്ലെന്ന് സിബിഐ; അര്‍ജുനെ പ്രതിയാക്കി കുറ്റപത്രം

അതേസമയം, അപകടത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ സോബിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ മരണം:  ദുരൂഹതയില്ലെന്ന് സിബിഐ; അര്‍ജുനെ പ്രതിയാക്കി കുറ്റപത്രം

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. ഇതേ തുടര്‍ന്ന് അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അപകടത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ സോബിക്കെതിരെയും കേസെടുത്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. കേസില്‍ 132 സാക്ഷിമൊഴികളും 100 രേഖകളുമാണ് സിബിഐ കോടതിയില്‍ ഹാജരാക്കിയത്. 2018 സെപ്തംബര്‍ 25 നാണ് അപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com