
യാങ്കോണ്‍: മ്യാന്മാറിൽ മുൻ പ്രധാന മന്ത്രി ഓങ് സാന്‍ സൂചിയെ വീട്ടു തടങ്കലിലാക്കിയതായി റിപ്പോർട്ട്. ഇതോടെ മ്യാന്മാര് വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന് മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പില്‍ ഓങ് സാന്‍ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പട്ടാളനീക്കം.