ആഗസ്റ്റ് അഞ്ച് രാമക്ഷേത്ര ഭൂമിപൂജ
Top News

ആഗസ്റ്റ് അഞ്ച് രാമക്ഷേത്ര ഭൂമിപൂജ

അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു.

News Desk

News Desk

അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി പുരോഗമിക്കുന്നു. ആഗസ്റ്റ് അഞ്ചിനാണ് ഭൂമിപൂജ അഥവാ തറക്കല്ലിടല്‍ കര്‍മ്മം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിന് നേതൃത്വം നല്‍കുക. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് (ആഗസ്റ്റ് O2) മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്ര നിര്‍മ്മാണ കേന്ദ്രം സന്ദര്‍ശിക്കും. ഈയാഴ്ച രണ്ടാമത്തെ സന്ദര്‍ശനമാണിത് - എഎന്‍ഐ റിപ്പോര്‍ട്ട്.

ഭൂമിപൂജ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യ നഗരത്തെ പൂര്‍ണമായും അലങ്കരിക്കുകയാണ്. ദീപ ലാങ്കാരത്തിലൂടെ നഗരത്തെ വര്‍ണശബളമാക്കിയിരിക്കുന്നു. നഗരവീഥികളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി നഗരത്തെ മോഡി പിടിപ്പിക്കുന്ന തിരക്കലായിരുന്നു യോഗി സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നേരിട്ടാണ് സര്‍വ്വ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

നഗരം ആഘോഷ തിമര്‍പ്പിലാണ്. വര്‍ണശബള ചടങ്ങിന് സാക്ഷ്യമേകാന്‍ മുതിര്‍ന്ന ആര്‍എസ്എസ് - ബിജെപി നേതാക്കളുടെ സാന്നിദ്ധ്യമുണ്ടാകും. ബിജെപി മുഖ്യമന്ത്രിമാരുമെത്തും.

ഇതിനിടെ ചടങ്ങിലേക്ക് ക്ഷേത്ര നിര്‍മ്മാണത്തിനായ് രഥയാത്ര നടത്തി ഹിന്ദുത്വത്തിന്റെ തേരോട്ടം നടത്തിയവരില്‍ മുഖ്യന്‍ എല്‍കെ അദ്വാനിയെയും ഒപ്പം പ്രൊഫ. മുരളി മനോഹര്‍ ജോഷിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കേള്‍ക്കുന്നുണ്ട്. ഭൂമി ചടങ്ങുകള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് പറയപ്പെടുന്നുണ്ട്.

2019 നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തലത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന മസ്ജിദ് നിലനിന്നിരുന്നിടത്ത് രാമക്ഷേത്രമുയരുന്നത്. അതുകൊണ്ടുതന്നെ ഭൂമിപൂജ ചടങ്ങിനെ ഹിന്ദുത്വത്തിന്റെ ഉത്സവമാക്കിമാറ്റിയിരി ക്കുകയാണ് യോഗി സര്‍ക്കാരും സംഘപരിവാറും.

Anweshanam
www.anweshanam.com