മഞ്ചേശ്വരത്ത് പോലീസിന് നേരെ അജ്ഞാത സംഘത്തിന്റെ വെടി വയ്പ്പ്

തുടർന്ന് സംഘം തിരിഞ്ഞു അക്രമി സംഘം പോലീസിന് നേരെ വെടിയുതിർത്തു .
മഞ്ചേശ്വരത്ത് പോലീസിന് നേരെ അജ്ഞാത സംഘത്തിന്റെ വെടി വയ്പ്പ്

കാസർഗോഡ് :മഞ്ചേശ്വരത്ത് പോലീസിന് നേരെ അജ്ഞാത സംഘത്തിന്റെ വെടി വയ്പ്പ് .അതേ സമയം ആർക്കും പരിക്കില്ല .രക്ഷപെട്ട ഓടിയ സംഘത്തിലെ മൂന്ന് പേർ കർണാടക പോലീസിന്റെ പിടിയിലായെന്നും സൂചനയുണ്ട് .ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു നാടകീയ സംഭവം അരങ്ങേറിയത് .

മിയാപദവിൽ അജ്ഞാത സംഘം നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി എന്ന് വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്ത് എത്തുക ആയിരുന്നു .തുടർന്ന് സംഘം തിരിഞ്ഞു അക്രമി സംഘം പോലീസിന് നേരെ വെടിയുതിർത്തു .

അക്രമത്തിനു ശേഷം അതിർത്തി കടന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെ കർണാടക പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടായെന്നും ,തുടർന്നാണ് സംഘത്തിലെ മൂന്ന് പേർ പിടിയിലായതെന്നും വിവരം .

ഇതേ തുടർന്ന് സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു .ഒരാഴ്ച്ചയ്ക്ക് മുൻപ് മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന സംഘത്തെ പോലീസ് പിടികൂടിയിരുന്നു .ഇതിനു പിന്നാലെയാണ് ഈ സംഭവം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com