അഫ്ഗാൻ: ചാവേറാക്രമണത്തിൽ 13 മരണം

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ വക്താവ് നിഷേധിച്ചു
അഫ്ഗാൻ: ചാവേറാക്രമണത്തിൽ 13 മരണം

അഫ്ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒക്ടോബർ 24 ന് നടന്ന ചാവേർ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക് - റോയിട്ടേഴ്സ് റിപ്പോർട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ വക്താവ് നിഷേധിച്ചു. കലാപകാരികളും സർക്കാരും സംഘങ്ങൾ ഖത്തറിൽ സമാധാന കരാർ ചർച്ചയിലാണ്. അമേരിക്കൻ സൈന്യമാകട്ടെ അഫ്ഗാനിൽ നിന്ന് പിന്മാറുന്നതിൻ്റെ സാധ്യതകൾ തേടുകയുമാണ്. ഈയവസരത്തിൽ പക്ഷേ ആക്രമണങ്ങൾക്ക് കുറവൊന്നുമല്ല.

കവ്‌സർ-ഇ ഡാനിഷ് വിദ്യാഭ്യാസ കേന്ദ്രത്തിന് പുറത്ത് തെരുവിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച ചാവേറിനെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ഏരിയൻ പറഞ്ഞു. 13 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ 30 പേരെ വഴി ആശുപത്രികളിലെത്തിച്ചു - മന്ത്രാലയം വക്താവ് സയീദ് ജാമി പറഞ്ഞു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറൻ കാബൂളിൽ ന്യൂനപക്ഷമായ ഷിയ വിഭാഗം തിങ്ങിപാർക്കുന്ന മേഖലയിലാണ് ചാവേർ ആക്രമണം നടന്നത്. കാബൂളിലെ ഇതേ പ്രദേശത്ത് 2018 ൽ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. മെയ് മാസത്തിൽ തോക്കുധാരികൾ ആശുപത്രിയിലെ പ്രസവ വാർഡിൽ നടത്തിയ ആക്രമണത്തിൽ അമ്മമാരും കുഞ്ഞുങ്ങളുമുൾപ്പെടെ 24 പേർ ജീവൻ നഷ്ടപ്പെട്ടിരുന്നു.

Related Stories

Anweshanam
www.anweshanam.com