തിക്കും തിരക്കും: 11 വിസ അപേക്ഷകർക്ക് ജീവഹാനി

കോവിഡ്- 19 മഹാമാരിയെ തുടർന്ന് ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാനിലേക്കുള്ള വിസ അപേക്ഷകൾ പുനരാരംഭിച്ചത്.
തിക്കും തിരക്കും: 11 വിസ അപേക്ഷകർക്ക് ജീവഹാനി

അഫ്ഗാനിസ്ഥാനിൽ തിക്കിലും തിരക്കിലും 11 ഓളം സ്ത്രീകൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു - ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാൻ വിസയ്ക്കാൻ ആയിരക്കണക്കിന് അപേക്ഷകർ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് ജീവന ഹാനി സംഭവിച്ചത്. അഫ്ഗാൻ ജലാലാബാദ് നഗരത്തിലെ സാധാരണ വിസ സെന്ററിന് പകരം അപേക്ഷകരോട് സ്പോർട്സ് സ്റ്റേഡിയത്തിലെത്താൻ ആവശ്യപ്പെടുകയായിരുന്നു

കോവിഡ്- 19 മഹാമാരിയെ തുടർന്ന് ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാകിസ്ഥാനിലേക്കുള്ള വിസ അപേക്ഷകൾ പുനരാരംഭിച്ചത്.

പാക് കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ടോക്കൺ നേടാൻ വിസ അപേക്ഷകർ നിയന്ത്രണംവിട്ട് തിരക്ക് കൂട്ടിയിതാണ് അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ അംബാസഡർ മൻസൂർ അഹ്മദ് ഖാൻ ഈ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. വിസ അപേക്ഷകർക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്നതിനായി തന്റെ രാജ്യം അഫ്ഗാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com