നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 78 -80 സീറ്റ് നേടുമെന്ന് സർവ്വേ ഫലം

സിസിറോ -ആർ ജെ ഐ ഡി എസ് സർവ്വേയാണ് യു ഡി എഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നത് .എൽ ഡി എഫിന് 60 -62 സീറ്റ് കിട്ടുമെന്ന് സർവ്വേ പ്രവചിക്കുന്നു .
നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 78 -80  സീറ്റ് നേടുമെന്ന് സർവ്വേ ഫലം

തിരുവനന്തപുരം ;നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 78 -80 സീറ്റ് നേടുമെന്ന് സർവ്വേ ഫലം .സിസിറോ -ആർ ജെ ഐ ഡി എസ് സർവ്വേയാണ് യു ഡി എഫ് അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നത് .എൽ ഡി എഫിന് 60 -62 സീറ്റ് കിട്ടുമെന്ന് സർവ്വേ പ്രവചിക്കുന്നു .

വോട്ട് വിഹിതം കൂടുമെങ്കിലും എൻ ഡി എയ്ക്ക് സീറ്റ് ലഭിക്കില്ലെന്ന് സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നു തെക്കൻ കേരളത്തിൽ യു ഡി എഫിന് 20 സീറ്റ് ,എൽ ഡി എഫിന് 19 സീറ്റ് കിട്ടുമെന്ന് സർവ്വേ .

മധ്യകേരളത്തിൽ യു ഡി എഫിന് 25 സീറ്റ് ,എൽ ഡി എഫിന് 16 സീറ്റ് .വടക്കൻ കേരളത്തിൽ യു ഡി എഫിന് 35 സീറ്റ് ,എൽ ഡി എഫിന് 25 സീറ്റ് .യു ഡി എഫിന് 42 % ,എൽ ഡി എഫിന് 39 % , എൻ ഡി എയ്ക്ക് 15 % വോട്ട് വിഹിതം ലഭിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com