നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരാൻ ഇനി മണിക്കൂറുകൾ മാത്രം

തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണി തുടങ്ങും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക.
നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരാൻ ഇനി മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരാൻ ഇനി മണിക്കൂറുകൾ മാത്രം.രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും.

957 സ്ഥാനാർഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയ്ക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണി തുടങ്ങും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുക.

ലീഡ് നില കമ്മീഷന്റെ എൻകോർ എന്ന സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്യും. കേരളത്തിനൊപ്പം തമിഴ്നാട്,പുതുച്ചേരി,പശ്ചിമ ബംഗാൾ,അസാം നിയമസഭയിലേക്കുളള വോട്ടെണ്ണലും ഇന്ന് നടക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com