വനിത പൊലീസിനെ ആക്രമിച്ചു; അര്‍ണബ് ഗോസ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

ഐ.പി.സി സെക്ഷന്‍ 353, 504, 506,34 പ്രകാരമാണ്​ കേസ്
വനിത പൊലീസിനെ ആക്രമിച്ചു; അര്‍ണബ് ഗോസ്വാമിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

മുംബൈ: റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് മുംബൈ പൊലീസ്. കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിത ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കേസ്. ബുധനാഴ്​ച വൈകീട്ടാണ്​ അര്‍ണബിനെതിരെ മുംബൈ പൊലീസ്​ വീണ്ടും കേസെടുത്തത്​.

ഐ.പി.സി സെക്ഷന്‍ 353, 504, 506,34 പ്രകാരമാണ്​ കേസ്​. സര്‍ക്കാര്‍ ജീവനക്കാരിയെ ആക്രമിക്കുക, പൊതുജന സമാധാനം തകര്‍ക്കുക, ക്രിമിനല്‍ ഗൂഢാലോചന എന്നിവ പ്രകാരമാണ്​ കേസ്​.

ബുധനാഴ്​ച രാവിലെയാണ്​ അര്‍ണബ്​ ഗോസ്വാമിയെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. 2018ല്‍ ടെലിവിഷന്‍ അവതാരകന്‍ അന്‍വായ്​ നായികി​െന്‍റ ആത്​മഹത്യയുമായി ബന്ധപ്പെട്ടാണ്​ അറസ്​റ്റ്​. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് കയ്യേറ്റം ചെയ്‌തെന്നുംബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് അര്‍ണബിന്റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com