18 -നും 45 -നും ഇടയിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകാനൊരുങ്ങി അസം

ഒരു കോടി വാക്‌സിൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോ ടെക്കിന് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.
18 -നും 45 -നും ഇടയിലുള്ള  എല്ലാവർക്കും  കോവിഡ്  വാക്‌സിൻ സൗജന്യമായി നൽകാനൊരുങ്ങി അസം

ഗുവാഹത്തി: 18 -നും 45 -നും ഇടയിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മ.

കോവിഡ് പ്രവർത്തനത്തിനായി കഴിഞ്ഞ വര്ഷം ലഭിച്ച സംഭവനകൾ ഇതിനായി ഉപയോഗിക്കും. ഒരു കോടി വാക്‌സിൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോ ടെക്കിന് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.

അസമിൽ 18 വയസ് കഴിഞ്ഞവർക്കും 45 വയസ്സിനും ഇടയിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകും. ഇപ്പോൾ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് സൗജന്യമായി വാക്‌സിൻ നൽകുന്നത്. കഴിഞ്ഞ വര്ഷം ആരോഗ്യ നിധിയിലേക്ക് ലഭിച്ച സംഭാവനകൾ ഇതിനായി വിനിയോഗിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com