തരുണ്‍ ഗൊഗോയിക്ക് കോവിഡ്
Top News

തരുണ്‍ ഗൊഗോയിക്ക് കോവിഡ്

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

News Desk

News Desk

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൊഗോയ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും പെട്ടെന്ന് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1059 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

ഇതുവരെ 32,34,475 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 7,07,267 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24,67,759 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 59,449 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

Anweshanam
www.anweshanam.com