ആദ്യ ഘട്ടത്തിൽ ശക്തമായി വിധി എഴുതി പശ്ചിമ ബംഗാളും അസമും

76 .9 % പേർ അസമിലും വിധി എഴുതി .ഇന്ന് വോട്ടെടുപ്പ് നടന്ന 30 മണ്ഡലങ്ങളിൽ 27 മണ്ഡലവും തൃണമൂലിന്റെ സിറ്റിംഗ് സീറ്റാണ് .
ആദ്യ ഘട്ടത്തിൽ ശക്തമായി വിധി എഴുതി പശ്ചിമ ബംഗാളും അസമും

കൊൽക്കത്ത :ആദ്യ ഘട്ടത്തിൽ ശക്തമായി വിധി എഴുതി പശ്ചിമ ബംഗാളും അസമും .ബംഗാളിൽ 82 % പേർ സമ്മതിദാന അവകാശം വിനിയോഗിച്ചു .76 .9 % പേർ അസമിലും വിധി എഴുതി .ഇന്ന് വോട്ടെടുപ്പ് നടന്ന 30 മണ്ഡലങ്ങളിൽ 27 മണ്ഡലവും തൃണമൂലിന്റെ സിറ്റിംഗ് സീറ്റാണ് .

രാവിലെ എട്ട് മണിക്ക് ആരംഭിച്ച പോളിങ്ങിൽ ബംഗാളിൽ വ്യാപക അക്രമം ഉണ്ടായി .രാവിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പോളിങ് ബൂത്തിലാക്കി മടങ്ങിയ ബസ് അഗ്നിക്ക് ഇരയാക്കി .സൽസത് മാളിൽ ഉണ്ടായ വെടി വെയ്‌പ്പിൽ രണ്ട് സുരക്ഷ സേന അംഗങ്ങൾക്ക് പരിക്കേറ്റു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com