പരാതിക്കാരോട് മോശമായി പെരുമാറിയ സം​ഭ​വം; എ​എ​സ്‌ഐ​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

സംഭവത്തിൽ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ
പരാതിക്കാരോട് മോശമായി പെരുമാറിയ സം​ഭ​വം; എ​എ​സ്‌ഐ​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

തിരുവനന്തപുരം: പരാതിക്കാരനോട് മോശമായി പെരുമാറിയ നെയ്യാര്‍ പോലീസ്‌റ്റേഷന്‍ ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിൽ റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ. എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗോപകുമാർ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തു. ഇതിന് പിന്നാലെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്.

Read also: പരാതി നോക്കാൻ മനസില്ലാ, ഞങ്ങൾ അനാവശ്യം പറയും: അച്ഛനെയും മോളെയും അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് പൊലീസ്

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഡി​ഐ​ജി സ​ഞ്ജ​യ് കു​മാ​ര്‍ ഗു​രു​ദീ​ന്‍ ഗോ​പ​കു​മാ​ര്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി. പ​രാ​തി​ക്കാ​ര​ന്‍ പ്ര​കോ​പി​പ്പി​ച്ചു എ​ന്ന എ​എ​സ്‌ഐ​യു​ടെ വി​ശ​ദീ​ക​ര​ണം നി​ല​നി​ല്‍​ക്കി​ല്ല. പ​രാ​തി അ​ന്വേ​ഷി​ച്ചി​രു​ന്ന​ത് എ​എ​സ്‌ഐ ഗോ​പ​കു​മാ​റാ​യി​രു​ന്നി​ല്ല.

മ​റ്റൊ​രു കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗോ​പ​കു​മാ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. അ​തി​നി​ടെ പ്ര​കോ​പി​ത​നാ​യി മോ​ശം​വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല. ഡ്യൂ​ട്ടി​യി​ലി​രി​ക്കേ മ​ഫ്തി വേ​ഷ​ത്തി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്കു വ​ന്ന​തു തെ​റ്റാ​ണ്.

Read also: പരാതി നല്‍കാനെത്തിയ ആളെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട സംഭവം; പൊലീസുകാരനെ സ്ഥലംമാറ്റി

സി​വി​ല്‍ ഡ്ര​സി​ല്‍ പോ​കേ​ണ്ട ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നി​ല്ല ഗോ​പ​കു​മാ​ര്‍. എ​എ​സ്‌ഐ​യു​ടെ പ്ര​വ​ര്‍​ത്ത​നം പോ​ലീ​സ് സേ​ന​യ്ക്കു ചേ​രാ​ത്ത​താ​ണെ​ന്നും സേ​ന​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​താ​യും ഡി​ഐ​ജി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

കുടുംബപ്രശ്നത്തിൽ പരാതി നൽകാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാർ അധിക്ഷേപിച്ചത്. പ​രാ​തി​ക്കാ​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ഫോ​ണി​ല്‍ സം​ഭ​വം റെ​ക്കോ​ര്‍​ഡ് ചെ​യ്ത​ത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com