അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞു
Top News

അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞു

സേവന കാലാവധി പൂര്‍ത്തിയാകുന്നതിന് മുൻപ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് അശോക് ലവാസ.

News Desk

News Desk

ന്യൂഡല്‍ഹി: അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാകേണ്ടിയിരുന്ന അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബേങ്കിന്റെ(എ ഡി ബി) പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ലവാസെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. കമ്മീഷന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം മാത്രമേ പുതിയ നിയമനം സ്വീകരിക്കാനാകൂ എന്നതിനാലാണിത്. സെപ്തംബറില്‍ എ ഡി ബി വൈസ് പ്രസിഡന്റായാണ് സ്ഥാനമേറ്റെടുക്കാനാണ് സാധ്യത.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുനില്‍ അറോറ 2021 ഏപ്രിലില്‍ സ്ഥാനമൊഴിഞ്ഞാല്‍ ആ പദവി ഏറ്റെടുക്കേണ്ട യാളായിരുന്നു അശോക് ലവാസെ. സേവന കാലാവധി പൂര്‍ത്തിയാകുന്നതിന് മുൻപ് സ്ഥാനമൊഴിയുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇദ്ദേഹം. എ ഡി ബി വൈസ് പ്രസിഡന്റായി ലവാസെയെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ മാസം 31ന് കാലാവധി തീരുന്ന ദിവാകര്‍ ഗുപ്തയുടെ പിന്‍ഗാമിയായാണ് നിയമനം.

Anweshanam
www.anweshanam.com