
ജയ്പുര്‍: രാജസ്ഥാന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി വീണ്ടും ശ്രമം നടത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധര്‍മ്മേന്ദ്ര പ്രധാന് എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
അമിത് ഷായും പ്രധാനും ബിജെപി എംപി സയ്യിദ് സഫര്‍ ഇസ്ലാമിനോടൊപ്പം ചില കോണ്‍ഗ്രസ് എംഎല്‍എമാരെ കണ്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ചതുപോലെ രാജസ്ഥാനിലും സാധിക്കുമെന്ന് ഇവര്‍ എംഎല്‍എമാരോട് പറഞ്ഞതായി ഗെലോട്ട് പറഞ്ഞു.
കേന്ദ്രമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ എംഎല്‍എമാരെ വശത്താക്കാന്‍ മധുരം നല്‍കിയത് നാണക്കേടുണ്ടാക്കിയെന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എ തന്നോട് പറഞ്ഞതായും ഗെലോട്ട് വ്യക്തമാക്കി.