കശ്മിർ താഴ്വര റെഡ് സോൺ
Top News

കശ്മിർ താഴ്വര റെഡ് സോൺ

പൂർണ അടച്ചുപൂട്ടൽ ജൂലായ് 27 വരെ തുടരും.

By News Desk

Published on :

ശ്രീനഗര്‍: കോവിഡ് 19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് കശ്മീർ മേഖല റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ജമ്മു-കശ്മിർ ഭരണകൂടം ഇന്നാണ് താഴ്വരയെ റെഡ് സോണായി പ്രഖ്യാപിച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബന്ദിപുരയൊഴികെ മേഖലയിൽ പൂർണ അടച്ചുപൂട്ടൽ ജൂലായ് 27 വരെ തുടരും. കാർഷിക- ഹോർട്ടികൾച്ചർ-നിർമ്മാണ മേഖലയെ ഒഴിവാക്കിയിട്ടുണ്ടെന്ന് ജമ്മു കശ്മിർ പബ്ലിക്ക് റിലേഷൻ വകുപ്പിൻ്റെ ഉത്തരവ് പറയുന്നു.

കഴിഞ്ഞ ദിവസം താഴ്വരയിൽ 502 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം ഇരുവരെ 263 മരണങ്ങൾ. ഇതിൽ 243 ഉം താഴ്വരയിൽ. കേന്ദ്ര ഭരണ പ്രദേശത്ത് നിലവിൽ 6540 കേസുകൾ. രോഗമുക്തരായത് 8455 പേരാണ്.

Anweshanam
www.anweshanam.com