
ന്യൂ ഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീട്ടുതടങ്കലില്‍ എന്ന് എഎപി. ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ്.
കര്‍ഷകസമരനേതാക്കളെ കാണാന്‍ പോയി തിരികെ എത്തിയ കെജ്രിവാളിനെ പുറത്തേക്ക് പോകാനോ, വീട്ടിലേക്ക് ആരെയെങ്കിലും വരാനോ ഡല്‍ഹി പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ഡല്‍ഹി പൊലീസ് നിഷേധിക്കുന്നു. പൊലീസ് പുറത്തുപോകാന്‍ അനുവദിക്കാത്തതിനാല്‍ കെജ്രിവാളിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരിക്കുന്നത് എന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ഡൽഹിയിലെ വിവിധ മുൻസിപ്പാലിറ്റികളില്‍ നിന്നുള്ള മൂന്ന് മേയര്‍മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിൽ പിടികൂടിയിരിക്കുന്നത് എന്നും പാര്‍ട്ടി വ്യക്തമാക്കി.