അ​രു​ന്ധ​തി റോ​യി​യു​ടെ ലേ​ഖ​നം പാ​ഠ​പു​സ്ത​ക​ത്തി​ല്‍; പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി​എ ഇം​ഗ്ലീ​ഷ് മൂ​ന്നാം സെ​മ​സ്റ്റ​റി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ല്‍ കം ​സെ​പ്തം​ബ​ര്‍ എ​ന്ന ലേ​ഖ​നം ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ​യാ​ണു പ്ര​തി​ഷേ​ധം.
അ​രു​ന്ധ​തി റോ​യി​യു​ടെ ലേ​ഖ​നം പാ​ഠ​പു​സ്ത​ക​ത്തി​ല്‍; പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി

കോ​ഴി​ക്കോ​ട്: ബു​ക്ക​ര്‍ പു​ര​സ്കാ​ര ജേ​താ​വ് അ​രു​ന്ധ​തി റോ​യി​യു​ടെ ലേ​ഖ​നം പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി​എ ഇം​ഗ്ലീ​ഷ് മൂ​ന്നാം സെ​മ​സ്റ്റ​റി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ല്‍ അ​രു​ന്ധ​തി റോ​യി​യു​ടെ കം ​സെ​പ്തം​ബ​ര്‍ എ​ന്ന ലേ​ഖ​നം ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ​യാ​ണു ബി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം.

കാ​ശ്മീ​രി​ല്‍ ഇ​ന്ത്യ ന​ട​ത്തു​ന്ന​ത് ഭീ​ക​ര​വാ​ദ​മാ​ണെ​ന്നു പ​റ​യു​ന്ന ലേ​ഖ​നം ഉ​ട​ന്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ലേ​ഖ​നം സി​ല​ബ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ ആ​ണ​വ പ​രീ​ക്ഷ​ണ​ത്തി​നെ​യും വ​ന്‍ അ​ണ​ക്കെ​ട്ടു​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന ലേ​ഖ​നം കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ ആ​രു​ടെ കൈ​യി​ല്‍​നി​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ച്ചാ​രം വാ​ങ്ങി​യ​തെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ക്കു​ന്നു. ലേ​ഖ​നം ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ലെ ല​ക്ഷ്യം കാ​ന്പ​സു​ക​ളെ മ​ത​ത്തി​ന്‍റെ പേ​രി​ല്‍ വേ​ര്‍​തി​രി​ക്ക​ലാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

ആ​ഗോ​ള ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ല്‍​ക്വ​യ്ദ​യെ പോ​ലും ന്യാ​യീ​ക​രി​ക്കു​ന്ന പാ​ഠ​ഭാ​ഗം സി​ല​ബ​സി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ച​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related Stories

Anweshanam
www.anweshanam.com