
ഹൈദരാബാദ്: ഹൈദരാബാദിലെ ദേശീയ പൊലീസ് അക്കാദമിയിൽ കോവിഡ് 19 വ്യാപനം. ജീവനക്കാരും ഓഫീസർമാരുമുൾപ്പെടെ 80 ഓളം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഘട്ടംഘട്ടമായി ടെസ്റ്റിന് വിധേയമാക്കപ്പെട്ടവരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരുടെയും ആരോഗ്യനില ഭദ്രമാണ്.
രോഗം സ്ഥിരീകരിക്കപ്പെട്ടവരിലേറെയും പരിശീലന ഡ്യുട്ടിയിലുണ്ടായവരാണ്. 2018 ബാച്ചിലെ 131 ഐപിഎസുകാരുടെ ബിരുദ ദാന ചടങ്ങ് സെപ്തംബർ നാലിനായിരുന്നു.