ആരോഗ്യസേതു ആപ്പ്:വിവരങ്ങൾ നൽകാമെന്ന് കേന്ദ്ര സർക്കാർ

സൗരവ് ദാസ് എന്ന വ്യക്തിയാണ് ആപ്പ് സംബന്ധിച്ച വിവരങ്ങൾക്കായ് എൻഐസി യിൽ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്
ആരോഗ്യസേതു ആപ്പ്:വിവരങ്ങൾ നൽകാമെന്ന് കേന്ദ്ര സർക്കാർ

കേന്ദ്ര വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ട പ്രകാരംആരോഗ്യ സേതു ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര സർക്കാർ - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

സൗരവ് ദാസ് എന്ന വ്യക്തിയാണ് ആപ്പ് സംബന്ധിച്ച വിവരങ്ങൾക്കായ് എൻഐസി യിൽ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. ആരോഗ്യ സേതു ആപ്ലിക്കേഷൻ ആര് , എങ്ങനെ നിർമ്മിച്ചുവെന്നറിയില്ലെന്ന് നാഷണൽ ഇൻഫേർമറ്റിക്ക് സെൻ്റർ (എൻഐസി ) വിവരവകാശ അപേക്ഷക്കുള്ള മറുപടി നൽകി. ഇതേതുടർന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ ഇടപ്പെടുന്നത്.

ആപ്പിൻ്റെ രൂപകല്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര വിവരാവകാശ കമ്മീഷൻ കേന്ദ്ര സർക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തിൻ്റെ ഔദ്യോഗിക വെബ്സെെറ്റുകൾ രൂപകല്പന ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ള കേന്ദ്ര സർക്കാർ സ്ഥാപനമാണ് ദേശീയ ഇ-ഗവേണൻസ് ഡിവിഷൻ എൻഐസി.

കൊറോണ വൈറസ് വ്യാപനം റിപ്പോർട്ടു ചെയ്യപ്പെടാൻ തുടങ്ങിയതിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ ആരോഗ്യ സേതു ആപ്പ് എല്ലാവരും തങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണമെന്ന് ഔദ്യോഗികമായി തന്നെ അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ദശലക്ഷക്കണക്കിന് ജനങ്ങൾ ഡൗൺലോഡു ചെയ്തു.also read ആരോഗ്യ സേതു ആപ്പ്; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ആപ്പിൻ്റെ രൂപകല്പനയെക്കുറിച്ച് എൻഐസി കൈമലർത്തിയത് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാരുടെ സൈബർ ഡാറ്റ സ്വകാര്യ സ്ഥാപനങ്ങളുടെ കയ്യിലെത്തിയെന്ന സംശയങ്ങൾക്കിത് വഴിവച്ചു.

ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയതിൽ കേന്ദ്ര ഇലക്ട്രോട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്ക്നോജി മന്ത്രാലയം അസംതൃപ്തരാണ്.

ഇതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ മന്ത്രാലയ ശുപാർശ ചെയ്തു. ദേശീയ ഇൻഫർമേറ്റിക്ക് സെൻ്ററിലെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷനിലെയും വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

വിവരാവകാശ അപേക്ഷനോടുള്ള സർക്കാരിൻ്റെ പ്രതികരണം യുക്തിഹീനമാണെന്ന് ആശങ്കയ്ക്കിടയില്ലാതെ കേന്ദ്ര വിവരാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com