അസർബൈജാൻ - അർമേനിയ തർക്കത്തിന് താൽക്കാലിക ഒത്തുതീർപ്പ്

അസർബൈജാനിലെ ഗഞ്ച നഗരത്തിലെ ജനവാസ മേഖലയിൽ അർമേനിയൻ മിസൈൽ ആക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു
അസർബൈജാൻ - അർമേനിയ തർക്കത്തിന് താൽക്കാലിക ഒത്തുതീർപ്പ്

മുൻസോവിയറ്റ് റിപ്പബ്ലിക്കുകളായ അസർബൈജാനും അർമേനിയയും തമ്മിൽ നാഗൊർനോ-കറാബാക്കിനെ ചൊല്ലിയുള്ള തർക്കം ജനവാസ മേഖലയിലെ ആക്രമണമായി മാറാതിരിക്കുന്നതിനെ മുൻനിറുത്തി താൽകാലിക പരിഹാരത്തിലെത്തിയതായി ഇന്ന് (ഒക്ടോബർ 18) രാവിലെ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം ഒക്ടോബർ 18 (ഒക്ടോബർ 17, 20:00 ജീഎം ടി) നാണ് അർമേനിയൻ റിപ്പബ്ലിക്കും അസർബൈജാൻ റിപ്പബ്ലിക്കും താൽകാലിക ഒത്തുതീർപ്പിന് ധാരണയായത്. അർമേനിയ വിദേശകാര്യ മന്ത്രാലയവും അസർബൈജാൻ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചതായും അൽജസീറ റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ ദിവസം മിസൈൽ ആക്രമണത്തിലേക്ക് വഴിമാറിയിരുന്നു. അസർബൈജാനിലെ ഗഞ്ച നഗരത്തിലെ ജനവാസ മേഖലയിൽ അർമേനിയൻ മിസൈൽ ആക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് താൽകാലിക ഒത്തുതീർപ്പ്.

Also read: അശാന്തിക്ക് അന്ത്യമാകാതെ അർമേനിയ- അസർബൈജാൻ

റഷ്യ - ഫ്രാൻസ് മധ്യസ്ഥതയിൽ ഇരു രാഷ്ട്രങ്ങൾക്കിടയിലെ തർക്കത്തിനായ് ശ്വാശത പരിഹാര ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. തർക്കം യുദ്ധസമാന അന്തരീക്ഷത്തിലേക്ക് മാറാതിരിക്കാൻ രാജ്യാന്തര രാഷ്ട്രീയ നേതൃത്വങ്ങൾ കിണഞ്ഞുപരിശ്രമിച്ചതിൻ്റെ ഫലമായാണ് ഇന്ന് രൂപം കൊണ്ട താൽകാലിക ഒത്തുതീർപ്പെന്ന് അറിയുന്നു.

അസർബൈജാനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരം ഗഞ്ചയിലെ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം 13 സിവിലിയന്മാർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേറ്റതായും അസർബൈജാനി പ്രോസിക്യൂട്ടർ ജനറൽ ഓഫീസറെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ ദിവസമായിരുന്നു മിസൈൽ ആക്രമണം.

മിസൈൽ ആക്രമണത്തിൽ ഗഞ്ച നഗരത്തിലെ വീടുകൾ തകർന്നു. ജനങ്ങൾ ഉറക്കത്തിലായിരുന്നപ്പോഴാണ് മിസൈൽ ജനവാസ മേഖലയിൽ പതിച്ചത്. മിസൈൽ ആക്രമണം നടത്തിയെന്നത് അർമേനിയൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ബാഗു നാഗൊർനോ-കറാബാക്കിലെ ജനവാസ പ്രദേശങ്ങളിൽ അസർബൈജാൻ ഷെൽ ആക്രമണങ്ങൾ തുടരുകയാണെന്നും അർമേനിയ ആരോപിച്ചു.

ഷെല്ലാക്രമണം നടത്തി മണിക്കൂറുകൾക്കകം തന്നെ അർമേനിയെ തിരിച്ചടിക്കുമെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു. അർമേനിയയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് യുദ്ധക്കളത്തിൽ കാണാമെന്ന പ്രതികരണമായിന്നു അസർബൈജാൻ പ്രസിഡൻ്റ് അലിയേ വിൻ്റേത്.

അസർബൈജാൻ - അർമേനിയൻ രാഷ്ട്രങ്ങൾക്കിടയിലെ തർക്കത്തിൻ്റെ എല്ലിൻ കഷ്ണമാണ് നാഗൊർനോ-കറാബക്ക് പ്രദേശം. പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. അന്താരാഷ്ട്ര നിയമപ്രകാരം നാഗോർനോ-കറാബാക്ക് അസർബൈജാന്റെ ഭാഗമാണ്. ഭൂരിപക്ഷം പക്ഷേ അർമേനിയൻ വംശജർ. അസർബൈജാന്റെ ഭരണമംഗീകരിക്കാൻ ഭൂരിപക്ഷ അർമേനിയൻ വംശജർ തയ്യാറല്ല. 1990 കളിൽ അസർബൈജാൻ സേനയെ അർമീനിയൻ വംശജർ തുരത്തി. തുടർന്ന് അവർക്ക് അർമേനിയയുടെ പിന്തുണ.

സെപ്തംബർ 27 നാണ് നാഗൊർനോ-കറാബാക്കിൽ കനത്ത ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇത് പക്ഷേ വീണ്ടും സമഗ്ര യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പിരിമുറുക്കങ്ങളാണീപ്പോൾ യുദ്ധ സമാനാമായൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ളത്.

1918 ലാണ് അർമേനിയയും അസർബൈജാനും റഷ്യൻ സാമ്രാജ്യത്തിൽ നിന്ന് സ്വതന്ത്രമായത്. ഇത്രത്തോളം തന്നെ പഴക്കമുണ്ട് നാഗോർനോ-കറാബാക്കിനെ ചൊല്ലിയുള്ള അർമേനിയ - അസർബൈജാൻ തർക്കം.

Related Stories

Anweshanam
www.anweshanam.com