അരിത ബാബുവിന് കെട്ടി വെയ്ക്കാനുള്ള തുകയുമായി സലിം കുമാർ  എത്തി

അരിത ബാബുവിന് കെട്ടി വെയ്ക്കാനുള്ള തുകയുമായി സലിം കുമാർ എത്തി

അരിതയുടെ കഥ അറിഞ്ഞപ്പോൾ തന്റെ ജീവിതമാണ് ഓര്മ വന്നതെന്ന് സലിം കുമാർ പറഞ്ഞിരുന്നു .

കായംകുളം :അരിത ബാബുവിന് കെട്ടി വെയ്ക്കാനുള്ള തുകയുമായി സലിം കുമാർ എത്തി .കായംകുളത്തെ യു ഡി എഫ് സ്ഥാനാർഥി അരിത ബാബു സലിംകുമാറിന്റെ സാന്നിധ്യത്തിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് .

പണം വാങ്ങി സലിം കുമാറിന്റെ കാലു തൊട്ട് വന്ദിച്ചാണ് അരിത പത്രിക സമർപ്പിച്ചത് .അരിതയുടെ കഥ അറിഞ്ഞപ്പോൾ തന്റെ ജീവിതമാണ് ഓര്മ വന്നതെന്ന് സലിം കുമാർ പറഞ്ഞിരുന്നു .

പിന്നീട ഹൈബി ഈഡൻ വഴി അരിതയുമായി സംസാരിക്കുക ആയിരുന്നു .അരിതയുടെ വീട്ടിൽ ഉള്ള പോലെ തന്റെ വീട്ടിലും പശു ഉണ്ടായിരുന്നുവെന്നും താൻ പഠിക്കുന്ന സമയത് പാൽ കടകളിൽ കൊണ്ട് കൊടുക്കുമായിരുന്നു എന്നും സലിം കുമാർ പറഞ്ഞു .കായംകുളത്ത് അരിത ബാബുവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ പിന്തുണയുമായി സലിം കുമാർ എത്തിയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com