നിനിത കണിച്ചേരിയുടെ നിയമനം: പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലം; പിന്മാറി ഡോ. ടി പവിത്രന്‍

പരാതിയില്‍ നിന്ന് പിന്‍മാറിയെന്ന് കാണിച്ച് ഇദ്ദേഹം വിസിക്ക് കത്തയച്ചു.
നിനിത കണിച്ചേരിയുടെ നിയമനം: പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലം; പിന്മാറി ഡോ. ടി പവിത്രന്‍

കോഴിക്കോട്: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മലയാളവിഭാഗത്തില്‍ എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം പുകയുമ്പോള്‍ പരാതിയില്‍ നിന്ന് പിന്മാറി വിഷയ വിദഗ്ധരില്‍ ഒരാളായ ഡോ. ടി പവിത്രന്‍.

പരാതിയില്‍ നിന്ന് പിന്‍മാറിയെന്ന് കാണിച്ച് ഇദ്ദേഹം വിസിക്ക് കത്തയച്ചു. നിനിതയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചവരില്‍ ഒരാളാണ് ഡോ. ടി. പവിത്രന്‍. വിഷയ വിദഗ്ദര്‍ക്കാണ് നിയമനത്തില്‍ അധികാരമെന്ന് കരുതിയാണ് വിയോജിപ്പ് അറിയിച്ചതെന്നാണ് ഡോക്ടര്‍ പി. പവിത്രന്റെ വിശദീകരണം. ഇദ്ദേഹത്തിന്റെ കത്ത് ലഭിച്ചതായി വൈസ് ചാന്‍സലര്‍ സ്ഥിരീകരിച്ചു. ഡോ.ഉമര്‍തറമേല്‍, ഡോ. ടി. പവിത്രന്‍, ഡോ. കെ.എം. ഭരതന്‍ എന്നിവരായിരുന്നു അസി. പ്രഫസര്‍ ഇന്റര്‍വ്യൂ ബോഡിലുണ്ടായിരുന്ന വിഷയ വിദഗ്ധര്‍. തങ്ങള്‍ നല്‍കിയ റാങ്ക് പട്ടിക അട്ടിമറിച്ചതായാണ് ഇവര്‍ പരാതിപ്പെട്ടത്. ഡോ. ഉമര്‍തറമേല്‍ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com