നിയമന വിവാദം ലോക്‌സഭയില്‍: കേന്ദ്രം ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

നിയമനങ്ങള്‍ നടക്കാത്തതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമന വിവാദം ലോക്‌സഭയില്‍: കേന്ദ്രം ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

ന്യൂ ഡല്‍ഹി: നിയമന വിവാദം ലോക്സഭയിലും. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ എംപി. നിയമനങ്ങള്‍ നടക്കാത്തതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമവിരുദ്ധമായി നിയമനം നല്‍കുകയാണ്. പിഎസ്സി നോക്കുകുത്തിയായി, വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും ക്രമക്കേട് തടയാന്‍ നിയമനിര്‍മാണം വേണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം, പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തുന്ന സമരത്തെ ന്യായീകരിച്ച് സിപിഐ. തൊഴിലിനായുള്ള ഏത് സമരവും ന്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും വിഷയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com