രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിച്ചുനിർത്താൻ ലോക്ക് ഡൗൺ അനിവാര്യം: ആന്തണി ഫൗച്ചി

വ്യാപനം തടയുന്നതിന് രാജ്യം അടച്ചിടണം. അതിനോടൊപ്പം ഓക്‌സിജനും,മരുന്നുകളും മറ്റും ഉറപ്പ് വരുത്തണം.
രാജ്യത്ത് കോവിഡ്  രണ്ടാം തരംഗം പിടിച്ചുനിർത്താൻ  ലോക്ക് ഡൗൺ അനിവാര്യം:  ആന്തണി ഫൗച്ചി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിച്ചുനിർത്താൻ ഏതാനും ആഴ്ച്ച ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് പ്രമുഖ അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധനും ബൈഡൻ ഭരണകൂടത്തിന്റെ ആരോഗ്യ ഉപദേഷ്ടവുമായ ആന്തണി ഫൗച്ചി.

ഇന്ത്യയിൽ രണ്ടാം തരംഗം രൂക്ഷമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. വ്യാപനം തടയുന്നതിന് രാജ്യം അടച്ചിടണം. അതിനോടൊപ്പം ഓക്‌സിജനും,മരുന്നുകളും മറ്റും ഉറപ്പ് വരുത്തണം.

കോവിഡ് തടയാൻ ലോക്ക് ഡൗൺ പ്രധാനമാണെന്ന് താൻ കരുതുന്നു. രോഗവ്യാപനം ഉണ്ടായാൽ ലോക്ക് ഡൗൺ അനിവാര്യമാണ്.140 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ വാക്‌സിൻ ഇതുവരെ നൽകിയത് രണ്ട് ശതമാനം പേർക്കാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com