
വയനാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ ആണ് മരിച്ചത്. 60 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഫിയ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
സംസ്ഥാനത്ത് ഇത് വരെ 58,262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 37,645 പേര് രോഗമുക്തി നേടി. ഇത് വരെ 223 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരില്‍ 174 പേര് ഐസിയുവിലും, 33 പേര് വെന്റിലേറ്ററിലുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.