ഒരു കോവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച രണ്ടാമത്തെ മരണം
Top News

ഒരു കോവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച രണ്ടാമത്തെ മരണം

വയനാട്ടില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് മരിച്ചത്

News Desk

News Desk

വയനാട്: വയനാട്ടില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് മരിച്ചത്. 73 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 28നാണ് ഇയാള്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്ന് ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. അര്‍ബുദ രോഗിയായിരുന്ന ആലി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.

മലപ്പുറം പരപ്പനങ്ങാടി സ്വദേശി പുഴക്കലകത്ത് ഫാത്തിമയാണ് രോഗം ബാധിച്ച് മരിച്ച മറ്റൊരാള്‍. 65 വയസായിരുന്നു.

Anweshanam
www.anweshanam.com