73 ലക്ഷം തട്ടിയെന്ന് നിക്ഷേപകർ; ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ ഒ​രു കേ​സ് കൂ​ടി
Top News

73 ലക്ഷം തട്ടിയെന്ന് നിക്ഷേപകർ; ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ ഒ​രു കേ​സ് കൂ​ടി

എം​എ​ല്‍​എ​ക്കെ​തി​രെ ഇ​തോ​ടെ 13 വ​ഞ്ച​ന കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്

News Desk

News Desk

കാ​സ​ര്‍​ഗോ​ഡ്: ​എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യ്ക്കെ​തി​രെ ഒ​രു വ​ഞ്ചാ​ന​ക്കേ​സ് കൂ​ടി. ജ്വ​ല്ല​റി നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ഞ്ച് പേ​ര്‍ നി​ക്ഷേ​പ​മാ​യി ന​ല്‍​കി​യ 73 ല​ക്ഷം ത​ട്ടി​യെ​ന്നാ​ണ് കേ​സ്. മു​സ്ലിം​ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വ് ഉ​ള്‍​പ്പെ​ടെ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എം​എ​ല്‍​എ​ക്കെ​തി​രെ ഇ​തോ​ടെ 13 വ​ഞ്ച​ന കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​മ​റു​ദ്ദീ​ന്‍ പ്ര​തി​യാ​യ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സുകള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​ക്കാ​യി നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ നി​ക്ഷേ​പ​മാ​യി വാ​ങ്ങു​ക​യും ഇ​തു തി​രി​കെ ന​ല്‍​കാ​തെ വി​ശ്വാ​സ വ​ഞ്ച​ന കാ​ട്ടി​യെ​ന്നും ആ​ണു പ​രാ​തി. ചെ​റു​വ​ത്തൂ​ര്‍ ആ​സ്ഥാ​ന​മാ​യ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച​വ​രാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകർക്ക് വണ്ടി ചെക്കുകൾ നൽകിയെന്നാണ് കേസ്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കള്ളാർ സ്വദേശികളായ സുബീറും അഷ്റഫും നിക്ഷപമായി നൽകിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടർന്ന് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവർക്കുമായി അഞ്ച് ചെക്കുകൾ നൽകി. എന്നാൽ ചെക്ക് മാറാൻ ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല.

തുടർന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസിൽ എംഎൽഎക്കും പൂക്കോയ തങ്ങൾക്കുമെതിരെ കോടതി സമൻസ് അയച്ചിട്ടുണ്ട്. കണ്ണൂർ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരിൽ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയിൽ ചന്തേര പൊലീസ് അഞ്ച് കേസുകൾ കൂടി രജിസ്റ്റ‍‍ർ ചെയ്തിരുന്നു.

Anweshanam
www.anweshanam.com